പീഡനം: ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റിനെ സി.പി.എം. സസ്‌പെന്‍ഡ്‌ ചെയ്‌തു

0


ആലപ്പുഴ: ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിപിന്‍ സി. ബാബുവിനെ സി.പി.എമ്മില്‍നിന്ന്‌ ആറുമാസത്തേക്ക്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു.
മര്‍ദനം, പരസ്‌ത്രീ ബന്ധം, ആഭിചാരക്രിയ എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഭാര്യയുടെ പരാതി. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിര്‍ദേശപ്രകാരം സി.പി.എം കായംകുളം ഏരിയ സെക്രട്ടറി കമ്മിറ്റി യോഗം ചേര്‍ന്നാണ്‌ ബിപിനെതിരേ നടപടിയെടുത്തത്‌. മൂന്നുമാസം മുന്‍പാണ്‌ ബിപിന്റെ ഭാര്യ മിനിസ സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറിക്കു പരാതി നല്‍കിയത്‌. ഡി.വൈ.എഫ്‌.ഐ. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സി.പി.എം. കായംകുളം കരീലകുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗവുമാണ്‌ മിനിസ. പരാതിയില്‍ മേല്‍ നടപടികളൊന്നും ഉണ്ടാകാത്തതിനെത്തുടര്‍ന്ന്‌ ഞായറാഴ്‌ച എം.വി. ഗോവിന്ദന്‍ ഉള്‍പ്പെട്ട സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ വിഷയം വീണ്ടും ചര്‍ച്ചയായി. പീഡനം തെളിഞ്ഞതിനാല്‍ നടപടി വേണമെന്നു ഗോവിന്ദന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു നടപടി. പരാതി ബിപിന്റെ ഘടകമായ കായംകുളം ഏരിയാ കമ്മിറ്റിയാണ്‌ പരിശോധിച്ചത്‌. തുടര്‍ നടപടി അടുത്ത ജില്ലാ കമ്മിറ്റി പരിഗണിക്കുമെന്ന്‌ പാര്‍ട്ടി ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ വ്യക്‌തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here