കഴക്കൂട്ടം മുൻ എംഎൽഎ പ്രൊഫ. നബീസ ഉമ്മാൾ അന്തരിച്ചു

0

കഴക്കൂട്ടം മുൻ എംഎൽഎ പ്രൊഫ. നബീസ ഉമ്മാൾ (92) അന്തരിച്ചു. നെടുമങ്ങാട് പത്താംകല്ലിലെ വസതിയിലായിരുന്നു. കേരളത്തിലെ നിരവധി സർക്കാർ കോളേജുകളിൽ അദ്ധ്യാപികയും പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെടുമങ്ങാട് നഗരസഭ മുൻ ചെയർപേഴ്സണായിരുന്നു. പണ്ഡിതയും സാംസ്‌കാരിക പ്രഭാഷകയുമായിരുന്നു.

1986ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പ്രിൻസിപ്പലായിരിക്കെയാണ് സർവിസിൽനിന്നും വിരമിച്ചത്. എ ആർ രാജരാജവർമക്കുശേഷം യൂണിവേഴ്സിറ്റി കോളജിൽ വകുപ്പ് അധ്യക്ഷയും പ്രിൻസിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയായിരുന്നു. 1987 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു. 1991ലെ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തുനിന്നും എം വി രാഘവനോട് 689 വോട്ടുകൾക്ക് പരാജയപ്പെട്ടു. 1995ൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സണായി.

LEAVE A REPLY

Please enter your comment!
Please enter your name here