മറയൂരില്‍ ചന്ദനത്തോട്ടങ്ങള്‍ വ്യാപിപ്പിക്കുന്നു

0


മറയൂര്‍: ഏഷ്യയിലെ ഏറ്റവും മികച്ച ചന്ദനം വളരുന്ന മറയൂരില്‍ വന വിസ്‌തൃതി വര്‍ധിപ്പിക്കാനൊരുങ്ങി മറയൂര്‍ സാന്‍ഡല്‍ ഡിവിഷന്‍. പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ പതിനെട്ട്‌ ഹെക്‌ടര്‍ സ്‌ഥലത്താണ്‌ ചന്ദന വനം വ്യാപിപ്പിക്കുന്നത്‌.
നിലവില്‍ കോഴിപണ്ണ, മഞ്ഞപെട്ടി, കല്യാണമണ്ഡപം എന്നിവിടങ്ങളിലായി എട്ട്‌ ഹെക്‌ടറില്‍ 15000 തൈകളാണ്‌ പുതിയതായി വച്ചുപിടിപ്പിക്കാനൊരുങ്ങുന്നത്‌.
കാലാവസ്‌ഥയാലും ഭൂപ്രകൃതിയുടെ പ്രത്യേകതയാലും ഗുണനിലവാരമുള്ളതാണ്‌ പ്രദേശത്ത്‌ വളരുന്ന ചന്ദനം. നാല്‌ വര്‍ഷം മുന്‍പ്‌ മറയൂര്‍ മഞ്ഞപെട്ടി മേഖലയില്‍ രണ്ട്‌ ഹെക്‌ടര്‍ സ്‌ഥലത്ത്‌ ചന്ദന പ്ലാന്റേഷന്‍ പരീക്ഷണാര്‍ഥം സ്‌ഥാപിച്ചിരുന്നു.
രണ്ടു ഹെക്‌ടറിലായി 4600 തൈകളാണ്‌ വളര്‍ന്നുവരുന്നത്‌. പരീക്ഷണം വിജയിച്ച സാഹചര്യത്തിലാണ്‌ പുതിയ മേഖലയിലേക്കും പ്ലാന്റേഷന്‍ വ്യാപിപ്പിക്കുവാന്‍ ഒരുങ്ങുന്നത്‌.
കപ്പനോട്‌ മേഖലയില്‍ രണ്ടിടത്തും അക്കരശീമ ഭാഗത്തുമാണ്‌ പുതുതായി ചന്ദനൈത്തകള്‍ നട്ടുവളര്‍ത്തി വരുന്നത്‌. കപ്പനോട ഒന്നാം പ്ലോട്ടില്‍ 2.7 ഹെക്‌ടര്‍ സ്‌ഥലത്ത്‌ 3100 തൈകളും രണ്ടാം പ്ലോട്ടില്‍ 5100 തൈകളും അക്കരശീമ പ്ലോട്ടില്‍ 3.8 ഹെക്‌ടര്‍ സ്‌ഥലത്ത്‌ 6000 തൈകളുമാണ്‌ നട്ടത്‌. നാച്ചിവയല്‍ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ ചന്ദനക്കാട്‌ പരിപാലനം.
പത്ത്‌ ഹെക്‌ടര്‍ അധികം ചന്ദന വനമായി വ്യാപിപ്പിക്കുവാനുള്ള നടപടി പുരോഗമിക്കുന്നതായി മറയൂര്‍ ഡി.എഫ്‌.ഒ: എം.ബി. വിനോദ്‌ കുമാര്‍ പറഞ്ഞു. 1900 കാലഘട്ടങ്ങളിലും ട്രാവന്‍കൂര്‍ അധികൃതര്‍ മറയൂരിലെ കിളി കൂട്ടുമല, നാച്ചിവയല്‍, പാളപ്പെട്ടി, വണ്ണാന്തു വനമേഖലകളില്‍ ചന്ദനൈത്തകള്‍ വ്യാപകമായി നട്ടുവളര്‍ത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here