മൊബൈൽഫോൺ നഷ്ടപ്പെട്ടു പോയാൽ ഇനി ആരും അതോർത്ത് വിഷമിക്കേണ്ട

0

മൊബൈൽഫോൺ നഷ്ടപ്പെട്ടു പോയാൽ ഇനി ആരും അതോർത്ത് വിഷമിക്കേണ്ട. അത് എവിടെയുണ്ടെന്ന് കണ്ടുപിടിക്കാനും അത് മറ്റുള്ളലർ യോഗിക്കുന്നത് തടയാനുമുള്ള സംവിധാനം വരുന്നു. അതിനായി സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ.) എന്ന പദ്ധതി കേന്ദ്രസർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡോട്ട്) ആണ് നടപ്പാക്കുന്നത്. ബുധനാഴ്ച നിലവിൽവരും.

ഡൽഹി, മഹാരാഷ്ട്ര, കർണാടക, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ ചില പ്രദേശങ്ങളിൽ ഇത് നേരത്തേ പരീക്ഷിച്ചിരുന്നു. 15 അക്ക ഐ.എം.ഇ.ഐ. നമ്പർ ഉപയോഗിച്ചാണ് പ്രവർത്തനം. നഷ്ടപ്പെട്ട മൊബൈൽഫോണുകൾ ഏതുതരത്തിൽ ഉപയോഗിച്ചാലും കണ്ടുപിടിക്കാൻ സാധിക്കുമെന്ന് സി-ഡോട്ട് പ്രോജക്ട് ബോർഡ് സിഇഒ. രാജ്കുമാർ ഉപാധ്യായ പറഞ്ഞു.

Leave a Reply