ഉത്സവത്തിനിടെ സംഘര്‍ഷം: എസ്‌.ഐയുടെ തല അടിച്ചുപൊട്ടിച്ചു

0


മാന്നാര്‍: കുട്ടമ്പേരൂര്‍ കുന്നത്തൂര്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷം. എസ്‌.ഐയ്‌ക്ക്‌ തലയ്‌ക്കടിയേറ്റു. അറസ്‌റ്റിലായവരെ വിട്ടയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പോലീസ്‌ സ്‌റ്റേഷനില്‍ സി.പി.എം നേതാക്കളുടെ പ്രതിഷേധം. എസ്‌.ഐയെ ആക്രമിച്ച കേസില്‍ മൂന്നു പേരെ അറസ്‌റ്റ്‌ ചെയ്‌തു. കുട്ടമ്പേരൂര്‍ കരിയില്‍ കിഴക്കേതില്‍ ജയേഷ്‌(24), കരിപ്പുറത്ത്‌ വീട്ടില്‍ രോഹിത്‌ചന്ദ്രന്‍(24), വിഷവര്‍ശേരിക്കര ആതിര ഭവനത്തില്‍ അരുണ്‍(24) എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. എസ്‌.ഐ: പി.ടി.ബിജുക്കുട്ടനാണ്‌ തലയ്‌ക്കടിയേറ്റത്‌. ഇദ്ദേഹത്തെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഘര്‍ഷം. അറസ്‌റ്റ്‌ ചെയ്‌തവരെ വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ബി.കെ.പ്രസാദ്‌, ക്ഷേത്രഭരണസമിതി പ്രസിഡന്റ്‌ സുനില്‍ ശ്രദ്ധേയം എന്നിവരുടെ നേതൃത്വത്തില്‍ ആളുകള്‍ സ്‌റ്റേഷനിലെത്തി ബഹളം വച്ചു. അരമണിക്കൂര്‍ നേരം തര്‍ക്കമുണ്ടായെങ്കിലും പ്രതികളെ വിട്ടുനല്‍കാന്‍ പോലീസ്‌ തയാറായില്ല. സ്‌റ്റേഷനിലെത്തി ബഹളം വച്ചവരുടെ പേരിലും പോലീസ്‌ കേസെടുത്തു.

Leave a Reply