കേരളത്തിൽ പത്തു വരെ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ ന്യൂനമർദമായി മാറുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഒമ്പതിനുശേഷം ഇത് കൂടുതൽ ശക്തിയാർജിച്ച് ചുഴലിക്കാറ്റായി മാറും. മോക്ക എന്നായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. എന്നാൽ ഈ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. എന്നാൽ, ഇതിന്റെ സ്വാധീനത്താൽ പത്തുവരെ മഴയ്ക്ക് സാധ്യതയുണ്ട്.
തിങ്കളാഴ്ച എറണാകുളത്തും വയനാട്ടിലും ചൊവ്വാഴ്ച എറണാകുളത്തും ഇടുക്കിയിലും ബുധനാഴ്ച കോഴിക്കോട്ടും വയനാട്ടിലും മഞ്ഞ മുന്നറിയിപ്പ് നൽകി. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.