റോള്‍സ് റോയ്‌സിനും ഇന്ത്യയിലെ കമ്പനി പ്രതിനിധികള്‍ക്കുമെതിരെ കേസെടുത്ത് സിബിഐ

0

റോള്‍സ് റോയ്‌സിനും ഇന്ത്യയിലെ കമ്പനി പ്രതിനിധികള്‍ക്കുമെതിരെ കേസെടുത്ത് സിബിഐ. 2004ല്‍ 115 അഡ്വാന്‍സ് ജെറ്റ് ട്രെയിനര്‍ എയര്‍ക്രാഫ്റ്റ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. കമ്പനിയുടെ ഇന്ത്യയിലെ മുന്‍ ഡയറക്ടര്‍ ടിം ജോണ്‍സ്, ആയുധ വ്യാപാരി സുധീര്‍ ചൗധരി, ഭാനു ചൗധരി, ബ്രിട്ടീഷ് എയ്‌റോസ്‌പേസ് സിസ്റ്റംസ് എന്നിവയ്‌ക്കെതിരെയാണ് കേസ്.

ഇടപാടില്‍ അഴിമതി നടന്നുവെന്ന് കാണിച്ചാണ് കേസ്. 24 ഹോക് 115 അഡ്വാന്‍സ് ജെറ്റ് ട്രെയിനര്‍ എയര്‍ക്രാഫ്റ്റ് വാങ്ങിയതില്‍ സര്‍ക്കാര്‍ ജീവനക്കാരെ സ്വാധീനിക്കുകയും അവരുടെ പദവി ദുരുപയോഗം ചെയ്തുവെന്നും കേസില്‍ പറയുന്നു. 734.21 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടിന്റേതായിരുന്നു ഇടപാട്. ഹിന്ദുസ്ഥാന്‍ എയ്‌റോനോക്കിസ് ലിമിറ്റഡിന് 42 അധിക വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിന് 308.247 മില്യണ്‍ ഡോളര്‍ ചുമത്തിയെന്നും കൂടാതെ മാനുഫാക്‌ചേഴ്‌സ് ലൈസന്‍സ് ഫീസ് നാല് മില്യണ്‍ പൗണ്ടില്‍ നിന്ന് 7.5 മില്യണ്‍ പൗണ്ട് ആയി ഉയര്‍ത്തിയെന്നും സിബിഐ പറയുന്നു. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് വന്‍ തുക കോഴയും കമ്മീഷനുമായി നല്‍കി. മധ്യവര്‍ത്തികളും ഇടനിലക്കാരും നേട്ടമുണ്ടാക്കി. ഇത്തരം ഇടപാടുകളില്‍ മധ്യവര്‍ത്തികളും ഇടനിലക്കാരും പാടില്ലെന്നും സിബിഐ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here