മധ്യപ്രദേശിൽ ബസ് പാലത്തിൽ നിന്നും താഴേക്ക് വീണു; 15 മരണം; 25 പേർക്ക് പരിക്ക്

0

ഭോപ്പാൽ: മധ്യപ്രദേശിലെ ഖാർഗോണിൽ ബസ് അപകടത്തിൽ 15 പേർ മരിച്ചു. 25 ലേറെ പേർക്ക് പരിക്കേറ്റു. ഖാർഗോണിൽ ബസ് പാലത്തിൽ നിന്നും താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മധ്യപ്രദേശ് സർക്കാർ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നിസാര പരിക്കുള്ളവർക്ക് 25,000 രൂപ ധനസഹായം നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു.

Leave a Reply