ഒരേ വില്ലേജിൽ മൂന്ന് വർഷം പിന്നിട്ട അസിസ്റ്റന്റുമാരെ സ്ഥലം മാറ്റണം; കലക്ടർമാർക്ക് നിർദ്ദേശം

0


തിരുവനന്തപുരം: ഒരേ വില്ലേജ് ഓഫിസിൽ മൂന്നു വർഷമായി ജോലി ചെയ്യുന്ന വില്ലേജ് അസിസ്റ്റന്റുമാരെയും വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെയും മാറ്റാൻ ജില്ലാ കലക്ടർമാർക്ക് ലാൻഡ് റവന്യു കമ്മിഷണർ രേഖാമൂലം നിർദ്ദേശം നൽകി. പാലക്കാട്ട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാറിനെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്യുകയും ഒരു കോടിയിൽപരം രൂപയുടെ പണവും നിക്ഷേപവും കണ്ടെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിർദ്ദേശം. റവന്യു വകുപ്പിലെ അഴിമതികൾ പൊതുജനങ്ങൾക്ക് അറിയിക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ ടോൾഫ്രീ നമ്പർ നിലവിൽ വരും. എല്ലാ റവന്യു ഓഫിസുകളിലും ഈ ഇതു പ്രദർശിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here