അരിക്കൊമ്പന് ഫാൻസ് അസോസിയേഷൻ

0

ചിന്നക്കനാൽ വനത്തിൽനിന്ന് പിടിച്ചുമാറ്റിയ അരിക്കൊമ്പന് ഫാൻസ് അസോസിയേഷൻ. അണക്കരയിലാണ് അരിക്കൊമ്പന്റെ പേരിൽ ഫാൻസ് അസോസിയേഷൻ രൂപവത്കരിച്ചത്. അരിക്കൊമ്പന്റെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോർഡും ടൗണിൽ സ്ഥാപിച്ചു.

അണക്കര ബി സ്റ്റാൻഡിലെ ഏതാനും ഓട്ടോറിക്ഷ തൊഴിലാളികളാണ് ഫ്‌ളക്‌സ് സ്ഥാപിച്ചത്. കാട് മൃഗങ്ങൾക്കുള്ളതാണെന്ന് ഓർമപ്പെടുത്താൻകൂടിയാണ് ഇവർ ബോർഡ് വെച്ചത്. ചിന്നക്കനാലിൽ അരിക്കൊമ്പന്റെ ആവാസമേഖലയിൽ മനുഷ്യൻ കടന്നുകയറുകയും അന്യായമായി അതിനെ പിടികൂടി നാടുകടത്തുകയും ചെയ്തതിലുള്ള പ്രതിഷേധംകൂടിയാണിതെന്ന് ഡ്രൈവർമാർ പറഞ്ഞു.

കാടുമാറ്റത്തിന്റെപേരിൽ അരിക്കൊമ്പന് കടുത്ത ഉപദ്രവം ഏൽക്കേണ്ടിവന്നതിൽ ഇവർക്ക് വിഷമവുമുണ്ട്. അരിക്കൊമ്പൻ തിരികെ ചിന്നക്കനാലിലെത്തുമെന്നും, അത് ജനവാസമേഖലയിൽ കയറാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും ഇവർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here