24 വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും നടന്‍ ജോബി വിരമിച്ചു

0

24 വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും നടന്‍ ജോബി വിരമിച്ചു. കെ.എസ്.എഫ്.ഇയില്‍ സീനിയര്‍ മാനേജരായിട്ടാണ് അദ്ദേഹം വിരമിച്ചത്. ജോബിയ്ക്ക് സഹപ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ഊഷ്മളമായ യാത്രയയപ്പാണ് നല്‍കിയത്.

ഇദ്ദേഹം മിമിക്രിയിലൂടെയും നാടകങ്ങളിലൂടെയുമാണ് കലാരംഗത്ത് സജീവമായത്. ജോബിയുടെ ചലച്ചിത്രലോകത്തിലേക്കുളള കാല്‍വയ്പ്പ് ബാലചന്ദ്രമേനോന്റെ സംവിധാനത്തിലൊരുങ്ങിയ അച്ചുവേട്ടന്റെ വീട് എന്ന ചിത്രത്തിലൂടെയായിരുന്നു. 2018 ല്‍ മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പിന്നീട് ധാരാളം അവസരങ്ങള്‍ തേടിയെത്തിയെങ്കിലും സ്ഥിരവരുമാനം ലഭിക്കുന്നതിനായി അദ്ദേഹം സര്‍ക്കാര്‍ ജോലിയ്ക്ക്
ശ്രമിച്ചു. അങ്ങനെയാണ് 1999 ല്‍ പി.എസ്.സി പരീക്ഷയെഴുതി ജൂനിയര്‍ അസിസ്റ്റന്റായി സര്‍വ്വീസ് ആരംഭിച്ചത്.

മിമിക്രിയും നാടകവും കളിച്ചു കിട്ടുന്ന പണംകൊണ്ടാണ് കുടുംബം നോക്കിയിരുന്നത്. വിവാഹശേഷവും അങ്ങനെയായിരുന്നു. പിന്നീടാണ് സര്‍ക്കാര്‍ ജോലിയ്ക്ക് ശ്രമിച്ചതെന്നാണ് ജോബി പറയുന്നത്. വിരമിച്ച ശേഷം സിനിമയില്‍ സജജീവമാകുന്നതിനൊപ്പം ഭിന്നശേഷിയുളള കുട്ടികള്‍ക്ക് സ്‌കൂള്‍ തുടങ്ങുകയെന്നതാണ് ജോബിയുടെ പ്രധാന ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here