അമ്മയുടെ മരണാനന്തരച്ചടങ്ങുകൾ ചെയ്യുന്നതിനായി ന്യൂയോർക്കിൽ നിന്നെത്തിയ യുവാവിനു വാഹനാപകടത്തിൽ ദാരുണാന്ത്യം

0

അമ്മയുടെ മരണാനന്തരച്ചടങ്ങുകൾ ചെയ്യുന്നതിനായി ന്യൂയോർക്കിൽ നിന്നെത്തിയ യുവാവിനു വാഹനാപകടത്തിൽ ദാരുണാന്ത്യം. ആർത്താറ്റ് പനയ്ക്കൽ പരേതരായ വിൽസന്റെയും ബേബിയുടെയും മകൻ സജിത്ത് വിൽസനാണു (42) മരിച്ചത്. സജിത്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ വഴിയിരികിൽ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കോട്ടപ്പടിയിലാണ് അപകടം.

യുഎസിലെ ന്യൂയോർക്കിലെ ആശുപത്രിയിൽ സോഷ്യൽ വർക്കറാണു സജിത്ത്. ഞായറാഴ്ചയാണ് അമ്മ ബേബി മരിച്ചത്. തുടർന്നു സംസ്‌കാരത്തിനും മരണാനന്തരച്ചടങ്ങുകൾക്കുമായി ചൊവ്വാഴ്ച സജിത്ത് നാട്ടിലെത്തി. ഇന്നലെ രാത്രി സജിത്തിന് ഉറങ്ങാൻ ബുദ്ധിമുട്ടു നേരിട്ടിരുന്നു. എഴുന്നേറ്റ് ഗുരുവായൂർ ഭാഗത്തേക്കു ചായ കുടിക്കാൻ പോയപ്പോഴായിരുന്നു ദുരന്തം. ഭാര്യ: ഷൈൻ. മക്കൾ: എമ, എമിലി, എയ്ഞ്ചൽ, ഏബൽ.

LEAVE A REPLY

Please enter your comment!
Please enter your name here