കോയമ്പത്തൂരിൽ നിന്നും തൂവെള്ള നിറത്തിലുള്ള അപൂർവ ഇനം മൂർഖൻ പാമ്പിനെ പിടികൂടി

0

കോയമ്പത്തൂരിൽ നിന്നും തൂവെള്ള നിറത്തിലുള്ള അപൂർവ ഇനം മൂർഖൻ പാമ്പിനെ പിടികൂടി. പോടനൂരിലെ ജനവാസ കേന്ദ്രത്തിലാണ് അപൂർവ പാമ്പിനെ കണ്ടത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് ഇവിടെയെത്തിയ പാമ്പുപിടുത്ത വിദഗ്ധനും വൈൽഡ്ലൈഫ് ആൻഡ് നേച്ചർ കൺസർവേഷൻ അംഗവുമായ മോഹൻ ആണ് പാമ്പിനെ പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് പോടനൂർ പഞ്ചാത്തിലെ അനന്തന്റെ വീടിനു മുന്നിൽ പാമ്പെത്തിയത് .

പിടികൂടിയ പാമ്പിനെ അതീവ സുരക്ഷിതമായി പിടികൂടി ആനൈക്കട്ടി വനപരിധിയിൽ തുറന്നുവിട്ടു. ആവാസവ്യവസ്ഥ ചുരുങ്ങിയതാകാം പാമ്പ് ജനവാസമേഖലയിലേക്കിറങ്ങാൻ കാരണമെന്നാണ് നിഗമനം. അഞ്ച് അടിയോളം നീളമുള്ള വെളുത്ത മൂർഖൻ പാമ്പ് ആൽബിനോ കോബ്രയാണെന്ന് മോഹൻ വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തിനിടയിൽ മൂന്ന തവണ വെളുത്ത മൂർഖനെ പോടനൂർ മേഖലിയിൽ പാമ്പിനെ കണ്ടതായി വൈൽഡ്ലൈഫ് ആൻഡ് നേച്ചർ കൺസർവേഷൻ കോഓർഡിനേറ്റർ എം. സിറാജിദീൻ വിശദീകരിച്ചു.

ഹിമാലത്തിന്റെ താഴ്‌വരകളിലാണ് സാധാരണയായി ഇത്തരത്തിലുള്ള പാമ്പുകൾ കാണപ്പെടുന്നത്. ശരീരത്തിലെ ചില പിഗ്മെന്റുകളുടെ അഭാവമാണ് ജീവികളെ വെളുത്ത നിറമുള്ളവരാക്കി മാറ്റുന്നത്. സസ്തനികളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. ഉരഗ വർഗങ്ങളിൽ അപൂർവമായി മാത്രമാണ് അൽബനിസം ബാധിച്ചവയെ കണ്ടെത്താൻ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here