പതിനാല് വയസ്സുള്ള വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ഹോസ്റ്റൽ വാർഡനെ പൊലീസ് അറസ്റ്റ് ചെയ്തു

0

പതിനാല് വയസ്സുള്ള വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ഹോസ്റ്റൽ വാർഡനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലാർകുട്ടി പാറയിൽ രാജൻ (58)നെയാണ് അടിമാലി പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ അധ്യയനവർഷമായിരുന്നു സംഭവം. കഴിഞ്ഞദിവസമാണ് കുട്ടി ബന്ധുക്കളോട് ഇതേക്കുറിച്ച് പറഞ്ഞത്.

ഇത്തവണ സ്‌കൂൾ ഹോസ്റ്റലിൽ പോകില്ലെന്ന് വിദ്യാർത്ഥി പറഞ്ഞു. കാരണം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്‌സോ നിയമപ്രകാരവും പ്രകൃതിവിരുദ്ധ പീഡനത്തിനുമാണ് കേസ്.

Leave a Reply