എസ്എഫ്‌ഐ മുൻ നേതാവ് അഖിൽ ഉൾപ്പെട്ട സംഘം 90 കിലോ കഞ്ചാവ് തിരുവനന്തപുരത്ത് എത്തിച്ചത് പ്രതികളിലൊരാളിന്റെ ഭാര്യയെയും മൂന്നു കുട്ടികളെയും മറയാക്കി

0

ഒഡീഷയിൽ നിന്നും എസ്എഫ്‌ഐ മുൻ നേതാവ് അഖിൽ ഉൾപ്പെട്ട സംഘം 90 കിലോ കഞ്ചാവ് തിരുവനന്തപുരത്ത് എത്തിച്ചത് പ്രതികളിലൊരാളിന്റെ ഭാര്യയെയും മൂന്നു കുട്ടികളെയും മറയാക്കിയെന്ന് എക്‌സൈസിന്റെ കണ്ടെത്തൽ. കഞ്ചാവ് കൊണ്ടുവരാനുള്ള യാത്രയിൽ പ്രതിയുടെ ഭാരയയയേും മൂന്ന് കുട്ടികളേയും ഒപ്പം കൂട്ടുകയായിരുന്നു.

കുട്ടികൾ ഇരുന്ന ഭാഗത്താണ് യാത്രാസമയത്ത് കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നത്. സംസ്ഥാനാതിർത്തിയിലെത്തിച്ച ശേഷം ഇവരെ മറ്റൊരു വാഹനത്തിൽ കയറ്റി വിടുകയായിരുന്നു. പ്രതികൾ പിടിയിലായ അന്നുതന്നെ മുങ്ങിയ ഈ സ്ത്രീയെ ചോദ്യം ചെയ്യും മുമ്പ് 25 കിലോ കഞ്ചാവ് ഒഡീഷയിൽ നിന്നു കൊണ്ടുവന്നു തിരുവനന്തപുരം നഗരത്തിൽ വിറ്റുവെന്നു പ്രതികൾ സമ്മതിച്ചു.

രണ്ട് കിലോ വരുന്ന പാഴ്‌സൽ ഒഡീഷയിൽ 6000 രൂപയ്ക്കാണ് ലഭിക്കുന്നതെന്നും ഇത് അതേപടി ഇവിടെ വിൽക്കുമ്പോൾ തന്നെ 30,000 രൂപ ലഭിക്കുമെന്നും പ്രതികൾ പറഞ്ഞു. ഇത്തരത്തിൽ 46 പാഴ്‌സലുകളാണ് പ്രതികളിൽ നിന്ന് പിടികൂടിയത്. പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുക്കും. മുൻ എസ്എഫ്‌ഐ നേതാവായ അഖിൽ, വിഷ്ണു, രതീഷ് എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. പിടിയിലായവരിൽ നിന്നു 6 എടിഎം കാർഡുകളും ഏഴു മൊബൈലുകളും പിടിച്ചെടുത്തിട്ടുണ്ട്. മൊബൈൽ ഫോൺ പരിശോധിച്ച് ഇടപാടുകാരെ കണ്ടെത്താനാണ് എക്‌സൈസ് ശ്രമം.

Leave a Reply