അരിക്കൊമ്പനെ കയ്യിൽ പച്ച കുത്തി ‘ആരാധകൻ

0

ചിന്നക്കനാലിലെ ജനവാസ കേന്ദ്രത്തിൽ നിന്നും പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാനയായ അരിക്കൊമ്പനെ കയ്യിൽ പച്ച കുത്തി ‘ആരാധകൻ’. അരിക്കൊമ്പനോടുള്ള ഇഷ്ടം ടാറ്റു രൂപത്തിൽ കയ്യിൽ പതിച്ചിരിക്കുകയാണ് ഈ യുവാവ്്.

‘അരിക്കൊമ്പനെ നമ്മൾ തിരിച്ച് കൊണ്ടുവന്നിരിക്കുകയാണ്. ചെറിയ വേദനയുണ്ടെങ്കിലും അരിക്കൊമ്പന് വേണ്ടി ഇതിനപ്പുറവും ചെയ്യും’ അരിക്കൊമ്പനെ പച്ചകുത്തിയ യുവാവ് പറയുന്നുണ്ട്. അരിക്കൊമ്പനെ പച്ച കുത്തിയത് ശരിയായില്ലെന്നും കൊമ്പ് ഇങ്ങനെ വളഞ്ഞിട്ടല്ലെന്നും നേരെ താഴേയ്ക്കാണെന്നും ഫാൻസിൽ ഒരാൾ കമന്റ് ചെയ്തു. ഈ വിഡിയോ കണ്ടിട്ടെങ്കിലും അരിക്കൊമ്പനെ തിരിച്ചു കൊണ്ടുവരട്ടെയെന്ന് ഒരു വിഭാഗം ആളുകൾ പ്രതികരിച്ചു.

നിലവിൽ അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ മേഘമലയിലാണുള്ളത്. ആന ഉൾക്കാട്ടിലായതിനാൽ കൃത്യമായ സിഗ്‌നൽ ലഭിക്കുന്നില്ലെന്നാണ് വനംവകുപ്പിന്റെ പ്രതികരണം. കേരളം കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്ന വിമർശനം തമിഴ്‌നാടും ഉയർത്തിയിട്ടുണ്ട്.

Leave a Reply