ഡ്രൈവിങ് പരിശീലനം നൽകുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പതിനെട്ടുകാരിയുടെ പരാതിയിൽ പേരാമ്പ്രയിൽ ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രക്ടർ അറസ്റ്റിൽ. പേരാമ്പ്ര സ്വാമി ഡ്രൈവിങ് സ്‌കൂളിലെ പേരാമ്പ്ര സ്വാമി നിവാസിൽ അനിൽകുമാറിനെ(60)യാണ് പേരാമ്പ്ര എസ്‌ഐ. ജിതിൻ വാസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.
കാറിൽ പരിശീലനം നൽകുന്നതിനിടയിൽ മോശമായ രീതിയിൽ ശരീരത്തിൽ സ്പർശിച്ചെന്നും മോശമായി സംസാരിച്ചെന്നുമാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു. മെയ് ആറിനും 25-നുമാണ് പരാതിക്കിടയാക്കിയ സംഭവം.