എ.സി പൊട്ടിത്തെറിച്ചു; വീട്ടിനുള്ളിൽ തീപിടിത്തം

0

ആലപ്പുഴ: എ.സി പൊട്ടിത്തെറിച്ച് മുറിയിലുണ്ടായിരുന്ന തുണികൾക്ക് തീപിടിച്ചു. സീവ്യൂ വാർഡ്, വടക്കേകളം ജോസ് മാത്യുവിന്റെ വീട്ടിലെ എ.സിയാണ് പൊട്ടിത്തെറിച്ചത്. ആലപ്പുഴ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ച ശേഷം എക്‌സ്‌ഹോസ്റ്റ് ബ്ലോവർ ഉപയോഗിച്ച് മുറിക്കുള്ളിലെ പുക പുറന്തള്ളി.

അസി. സ്റ്റേഷൻ ഓഫിസർ കെ.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർമാരായ ആർ.ഡി. സനൽകുമാർ, ഹാഷിം, എ.ജെ. ബഞ്ചമിൻ, സി.കെ. സജേഷ്, ജോബിൻ വർഗീസ്, പി. രതീഷ്, പുരുഷോത്തമൻ, ഉദയകുമാർ, എച്ച്.ജി. സുരേഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

Leave a Reply