കോൺഗ്രസ് സ്ഥാനാർത്ഥിയുടെ സഹോദരന്റെ വീട്ടിൽ പണം കായ്ക്കുന്ന ചെടി! കണ്ടെത്തിയത് ഒരു കോടി രൂപ; കർണാടകയിൽ പണവും പാരിതോഷികങ്ങളുമായി ഇതുവരെ പിടിച്ചെടുത്തത് 324 കോടി രൂപ

0


ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് സ്ഥാനാർത്ഥി അശോക് കുമാർ റായിയുടെ സഹോദരന്റെ വീട്ടിലെ അലങ്കാരച്ചെടിക്കുള്ളിൽ ഒളിപ്പിച്ചിരുന്ന ഒരു കോടി രൂപ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഒളിപ്പിച്ചു വെച്ച പണമാണ് റെയ്ഡിൽ പിടിച്ചെടുത്തത്. ദക്ഷിണ കന്നഡ പുത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ അശോകിന്റെ സഹോദരൻ സുബ്രഹ്മണ്യ റായിയുടെ മൈസൂരുവിലെ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് പണം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇതുവരെ പണവും പാരിതോഷികങ്ങളുമായി 324 കോടി രൂപയാണ് സംസ്ഥാനത്ത് മൊത്തത്തിൽ പിടിച്ചെടുത്തത്.

ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിക്കാൻ ബജ്റങ്ദൾ
ഇന്നു രാത്രി ഏഴിന് ക്ഷേത്രങ്ങളിൽ ഹനുമാൻ കീർത്തനങ്ങൾ (ഹനുമാൻ ചാലിസാ) ചൊല്ലി കോൺഗ്രസിനെതിരെ പ്രതിഷേധിക്കാൻ ബജ്റങ്ദൾ. പോപ്പുലർ ഫ്രണ്ടിനെപ്പോലെ ബജ്‌റങ് ദളിനെയും നിരോധിക്കുമെന്ന് പ്രകടനപത്രികയിൽ കോൺഗ്രസ് പറഞ്ഞിരുന്നു. ‘ഞാനും ബജ്റങ്ദൾ പ്രവർത്തകനാണ്, എന്നെയും നിരോധിക്കണം’ എന്ന പോസ്റ്റർ മൈസൂരു എംപി പ്രതാപ് സിംഹ ഉൾപ്പെടെയുള്ള നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

Leave a Reply