പന്ത്രണ്ടാമത് വാർഷിക നിക്ഷേപ സംഗമം അബുദാബിയിൽ നടക്കും

0

വൈശാഖ് നെടുമല

ദുബായ് : പന്ത്രണ്ടാമത് വാർഷിക നിക്ഷേപ സംഗമം ഈ മാസം 8 മുതൽ അബുദാബിയിൽ ആരംഭിക്കും. മെയ് 8 മുതൽ മെയ് 10 വരെയാണ് ആനുവൽ ഇൻവെസ്റ്റ്മെന്റ് മീറ്റിംഗ് 2023 സംഘടിപ്പിക്കുന്നത്.

മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഈ മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കമ്പനി തലവന്മാർ, എക്സിക്യൂട്ടീവുകൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിവർ പങ്കെടുക്കും. ഇതുവരെ ഉപയോഗിക്കപ്പെടാത്തതായ പുത്തൻ ബിസിനസ് ആശയങ്ങൾ കണ്ടെത്തുന്നതിനും, പരസ്പര സഹകരണത്തോടെ കൂടുതൽ മികച്ച വ്യാപാര, വ്യവസായ ബന്ധങ്ങൾക്ക് രൂപം നൽകുന്നതിനും ഇവിടെ വേദിയാകും.

170 രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർ ഈ സംഗമത്തിൽ പങ്കെടുക്കുന്നതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ തന്നെ പ്രധാനപ്പെട്ട നിക്ഷേപ സംഗമങ്ങളിലൊന്നാണ് വാർഷിക നിക്ഷേപ സംഗമം.

LEAVE A REPLY

Please enter your comment!
Please enter your name here