സ്വദേശിവത്കരണം : നിബന്ധനകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ

0

വൈശാഖ് നെടുമല

ദുബായ്: സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കാത്ത സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് യുഎഇ മിനിസ്ട്രി ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു. സ്ഥാപനങ്ങളിൽ നടപ്പിലാക്കാൻ നിശ്ചയിച്ചിട്ടുള്ള സ്വദേശിവത്കരണ തോത് നിറവേറ്റാത്ത കമ്പനികൾക്ക് അഞ്ച് ലക്ഷം ദിർഹം വരെ പിഴയായി ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകളിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് ആദ്യ തവണത്തെ ലംഘനങ്ങൾക്ക് ഒരു ലക്ഷം ദിർഹം പിഴ ചുമത്തുന്നതാണ്. ഈ ലംഘനങ്ങൾ രണ്ടാമതും ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 3 ലക്ഷം ദിർഹം പിഴയും, മൂന്നാമതും നിയമലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 5 ലക്ഷം ദിർഹം പിഴയും ചുമത്തുന്നതാണ്. പിന്നീട് ആവർത്തിക്കുന്ന ഓരോ ലംഘനങ്ങൾക്കും അഞ്ച് ലക്ഷം ദിർഹം പിഴയായി ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ മറികടക്കുന്നതിനായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, ജീവനക്കാരുടെ തൊഴിൽ പദവികളിൽ മാറ്റം വരുത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ഈ നിയമത്തിന്റെ ലംഘനമായി കണക്കാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply