സൈബർ ആക്രമണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം : യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

0

വൈശാഖ് നെടുമല

ദുബായ്: സൈബർ ആക്രമണങ്ങളെക്കുറിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ സംവിധാനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള സംശയകരമായ ഇലക്ട്രോണിക് ഇടപാടുകളെക്കുറിച്ച് ജീവനക്കാർക്കിടയിൽ അവബോധം വളർത്താൻ അധികൃതർ നിർദ്ദേശവും നൽകി.

സൈബർ ആക്രമണങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താനും, സ്ഥാപനങ്ങളിൽ സൈബർ എമെർജൻസി സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കാനും, ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ, കമ്പ്യൂട്ടർ എമെർജൻസി റെസ്പോൺസ് ടീം എന്നിവർ സംയുക്തമായി അറിയിച്ചിട്ടുണ്ട്.

സ്ഥാപനങ്ങളിൽ ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനും, സൈബർ സെക്യൂരിറ്റി പോളിസികൾ നടപ്പിലാക്കാനും കൗൺസിൽ നിർദ്ദേശിച്ചു. ദേശീയ സൈബർ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്താൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here