വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കും : കുവൈറ്റ്

0

വൈശാഖ് നെടുമല

ന്യൂദൽഹി : ഇന്ത്യ, കുവൈറ്റ് വിദേശകാര്യ ഓഫീസ് കൂടിയാലോചനകളുടെ അഞ്ചാം ഘട്ടം ന്യൂദൽഹിയിൽ വെച്ച് നടന്നു. മിനിസ്ട്രി ഓഫ് എക്സ്റ്റേർണൽ അഫയേഴ്‌സ് ജോയിന്റ് സെക്രട്ടറി വിപുൽ ഇന്ത്യൻ സംഘത്തെ നയിച്ചു. കുവൈറ്റ് അസിസ്റ്റന്റ് ഫോറിൻ മിനിസ്റ്റർ ഫോർ ഫോറിൻ അഫയേഴ്‌സ് അംബാസഡർ സമീഹ് എസ്സ ജോഹർ ഹയാത്താണ് കുവൈറ്റ് സംഘത്തെ നയിച്ചത്.

ഇരുരാജ്യങ്ങളുടെയും അംബാസഡർമാർ, മറ്റു മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും ഈ കൂടിയാലോചനകളിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ വിവിധ വശങ്ങൾ ഇരുകൂട്ടരും ചർച്ച ചെയ്തു. വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply