ട്രാഫിക് നിയമലംഘനം: കുവൈറ്റിൽ മുപ്പതിനായിരത്തിലധികം വാഹനങ്ങൾ പിടികൂടി

0

വൈശാഖ് നെടുമല

കുവൈറ്റ് സിറ്റി: രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ മുപ്പതിനായിരത്തിലധികം വാഹനങ്ങൾക്കെതിരെ ഒരാഴ്ചയ്ക്കിടയിൽ നടപടിയെടുത്തു. കുവൈറ്റിലെ വിവിധ മേഖലകളിലെ റോഡുകളിൽ ജനറൽ ട്രാഫിക് വകുപ്പ് പെട്രോൾ വിഭാഗങ്ങൾ നടത്തിയ പരിശോധനകളിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

ഏപ്രിൽ 29 മുതൽ മെയ് 5 വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനകളിൽ 34837 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
ഈ പരിശോധനകളുടെ ഭാഗമായി റെസിഡൻസി കാലാവധി അവസാനിച്ച 22 പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ കൂട്ടിച്ചേർത്തു.

Leave a Reply