വൈശാഖ് നെടുമല
ദുബായ് : രാജ്യത്തെ പൊതുസമൂഹത്തിനിടയിൽ ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ പുതിയ ക്രിമിനൽ ഇൻഫർമേഷൻ സംവിധാനം ആരംഭിച്ചു. ‘Waey’ എന്ന പേരിലാണ് ഈ ക്രിമിനൽ ഇൻഫർമേഷൻ സെന്റർ ആരംഭിച്ചിരിക്കുന്നത്.
എമിറാത്തി സമൂഹത്തിന്റെ മൂല്യങ്ങളെ സ്വാധീനിച്ചേക്കാവുന്ന നിഷേധാത്മകമായ സാമൂഹിക പെരുമാറ്റങ്ങളെയും പ്രതിഭാസങ്ങളെയും നിരീക്ഷിക്കുകയും അവയുടെ അപകടങ്ങളെയും പ്രതികൂല ഫലങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനുള്ള കാമ്പെയ്‌നുകൾ ആരംഭിക്കുകയും ചെയ്യുന്നതും ഈ സംവിധാനത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലൂടെ തങ്ങളുടെ സന്ദേശം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും കേന്ദ്രം എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു.
സമൂഹത്തിൽ നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും സഹിഷ്ണുതയുടെ ഒരു സംസ്കാരം പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മാധ്യമ അവബോധം, നിയമപരമായ മാർഗ്ഗനിർദ്ദേശം, കമ്മ്യൂണിറ്റി ഔട്ട്റീച്ച് എന്നിവയുൾപ്പെടെ വിവിധ സംരംഭങ്ങൾക്കും, പരിപാടികൾക്കും ഈ കേന്ദ്രം രൂപം നൽകുന്നതാണ്.