അറബ് ലീഗ് ഉച്ചകോടിയ്ക്ക് ബഹ്‌റൈൻ വേദിയാകും

0

വൈശാഖ് നെടുമല

മനാമ : അടുത്ത വർഷത്തെ അറബ് ലീഗ് ഉച്ചകോടിയ്ക്ക് ബഹ്‌റൈൻ വേദിയാകും. സൗദി അറേബ്യയിലെ ജിദ്ദയിൽ വെച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന 2023-ലെ അറബ് ലീഗ് ഉച്ചകോടിയിൽ വെച്ചാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2025-ലെ അറബ് ലീഗ് ഉച്ചകോടി ഇറാഖിലെ ബാഗ്‌ദാദിൽ വെച്ച് നടക്കും.

സൗദി അറേബ്യയിൽ വെച്ച് നടന്ന 2023-ലെ അറബ് ലീഗ് സമ്മിറ്റിൽ മേഖലയിലെ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്തു. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസ്സാദ് സൗദിയിൽ വെച്ച് നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here