തിരുവനന്തപുരം കണ്ണൂർ വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ കാസർകോടുവരെ നീട്ടിയതോടെ കൂടുതൽ പേർക്ക് ഉപകാരപ്രദമാകും

0

ഈമാസം 25ന് ആരംഭിക്കുന്ന തിരുവനന്തപുരം കണ്ണൂർ വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ കാസർകോടുവരെ നീട്ടിയതോടെ കൂടുതൽ പേർക്ക് ഉപകാരപ്രദമാകും. ബിജെപിയുടെ ശക്തികേന്ദ്രമെന്ന നിലയിൽ കൂടിയാണ് കാ്‌സർകോട്ടേക്ക് ട്രെയിൻ നീട്ടുന്നത്. ജനശതാബ്ധി പോലും കണ്ണൂരിൽ വരെ മാത്രമാണ് സർവീസ് നടത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കെ റെയിൽ പദ്ധതിയിലെ ദൂരവും കാസർകോട് വരെയാണ്. പുതിയ തീരുമാനത്തോടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന സിൽവർലൈൻ വേഗ റെയിൽ പദ്ധതിയുടെ ദൂരമത്രയും വന്ദേഭാരത് യാത്ര സാധ്യമാകും. കാസർകോട്ട് നിന്നും സർവീസ് ആരംഭിക്കുന്ന പ്രധാന ട്രെയിനായി വ്‌ന്ദേഭാരത് മാറുമെന്നതും പ്രത്യേകതയാണ്.

തുടക്കത്തിൽ 8 കോച്ചുമായിട്ടാകും വന്ദേഭാരത് സർവീസ്. ഒരേസമയം തിരുവനന്തപുരത്തുനിന്നും കാസർകോട്ടുനിന്നും പുറപ്പെടുന്നവിധം ഏതാനും മാസങ്ങൾക്കകം സർവീസ് ക്രമീകരിക്കുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വന്ദേഭാരതിന്റെ ആശയത്തെത്തന്നെ ഇല്ലാതാക്കുമെന്നതിനാൽ കൂടുതൽ സ്റ്റോപ് അനുവദിക്കില്ല. പകരം കൂടുതൽ ട്രെയിനുകൾ അനുവദിക്കും.

വന്ദേഭാരത് കാസർകോട്ടേക്കു നീട്ടണമെന്നു മന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടിരുന്നതായി റെയിൽവേ മന്ത്രി പറഞ്ഞു. കൂടാതെ ഷൊർണൂരും ചെങ്ങന്നൂരും സ്റ്റോപ്പ് അനുവദിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലേക്ക് പോകുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് പ്രധാന റെയിൽവേ സ്റ്റേഷൻ എന്ന നിലയിലാണ് ചെങ്ങന്നൂരിൽ ട്രെയിനിന് സ്റ്റോപ്പ് ആവശ്യപ്പെട്ടത്. കേരളത്തിലെ വലിയ റെയിൽവേ ജങ്ഷൻ എന്ന നിലയിലും ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനെന്ന നിലയിലും ഷൊർണൂരിലും സ്റ്റോപ്പ് വേണമെന്നാണ് ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കാന് ഇടയില്ല.

3 ഘട്ട നവീകരണത്തിലൂടെ വേഗം 160 കിലോമീറ്ററാക്കും. ഇപ്പോൾ 7080 കിലോമീറ്റർ വേഗമുള്ള ഷൊർണൂർകണ്ണൂർ സെക്ഷനാകും ആദ്യഘട്ടം. ഒന്നര വർഷത്തിനകം ഇവിടെ 110 കിലോമീറ്റർ വേഗം കൈവരിക്കാനാകുംവിധം നവീകരിക്കും. ഇതിനു 381 കോടി രൂപ നീക്കിവച്ചു. സ്ഥലം ഏറ്റെടുത്തു വളവുകൾ നിവർത്തുന്ന രണ്ടാം ഘട്ടത്തിനു 34 വർഷമെടുക്കും. ഇതോടെ വേഗം 130 കിലോമീറ്ററാകും.

ഏതാനും മാസങ്ങൾക്കകം വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കും. റൂട്ടിൽ പൂർണമായി 160 കിലോമീറ്റർ വേഗം ലക്ഷ്യമിടുന്ന മൂന്നാം ഘട്ടത്തിനായുള്ള സർവേയും ഡിപിആറും 7 മാസത്തിനകം തയാറാകും. വന്ദഭാരത് എക്സ്‌പ്രസ് ട്രെയിൻ ഇന്ന് വീണ്ടും ട്രയൽ റൺ നടത്തും. തുവനന്തപുരം മുതൽ കാസർകോട് വരെ ട്രയൽ റൺ നടത്തും. ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.10ന് പുറപ്പെടും. വന്ദേഭാരതിന്റെ സർവീസ് തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാസർകോട് വരെ ട്രയൽ റൺ നടത്താൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ട്രയൽ റൺ നടത്തിയിരുന്നു. പരീക്ഷണ ഓട്ടത്തിൽ 7 മണിക്കൂർ 10 മിനിറ്റിൽ ട്രെയിൻ തിരുവനന്തപുരത്തുനിന്നു കണ്ണൂരിലെത്തി. തിരുവനന്തപുരം സെൻട്രലിൽനിന്നു പുലർച്ചെ 5.10നു പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്കു 12.20നാണ് കണ്ണൂരിലെത്തിയത്. തിരികെ 2.10നു കണ്ണൂരിൽനിന്നു പുറപ്പെട്ട് രാത്രി 9.20 നു തിരുവനന്തപുരത്തെത്തി. ട്രെയിനിൽ 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുണ്ടാവും. 54 സീറ്റുകളുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചാണുണ്ടാവുക. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതുള്ള രണ്ടു കോച്ചുകൾ വേറെയുമുണ്ടാകും. ഇപ്പോഴത്തെ നിലയിൽ കേരളത്തിൽ വേഗതയുടെ കാര്യത്തിൽ വന്ദേഭാരത് വലിയ ഗുണമാണ്

LEAVE A REPLY

Please enter your comment!
Please enter your name here