വീടിന് സമീപമുള്ള പന മരം മുറിച്ചിടുന്നതിനിടെ തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റിലേക്ക് വീണു; ആശുപത്രിയിൽ എത്തിച്ചിട്ടും ജീവൻ രക്ഷയായില്ല; പോസ്റ്റ് ഒടിഞ്ഞ് ശരീരത്ത് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

0


റാന്നി: പന മരം മുറിക്കുന്നതിനിടെ മധ്യവയസ്‌കന് ദാരുണാന്ത്യം. പീടികപറമ്പിൽ വിനോദ് കുമാർ (51) ആണ് മരിച്ചത്. വലിയകുളം ചൂരക്കുഴിയിൽ പനമരം മുറിച്ചിടുന്നതിനിടെ ബുധൻ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

വീടിന് സമീപമുള്ള പന മരം മുറിച്ചിടുന്നതിനിടെ തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റിലേക്ക് വീഴുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞ് വിനോദിന്റെ ശരീരത്തിലേക്ക് വീഴുകയുമായിരുന്നു. ഇദ്ദേഹത്തെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം വ്യാഴം വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. അമ്മ: അംബുജാക്ഷി, ഭാര്യ: സ്മിത,മക്കൾ: അഭിജിത്ത്,അമൃത.

Leave a Reply