തിരുവനന്തപുരം: വിദേശരാജ്യങ്ങളുടെ മാതൃകയില്‍ കാന്‍സറിനെതിരേ വാക്‌സിനേഷന്‍ നല്‍കി പ്രതിരോധം ആര്‍ജിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ്. വയനാട്, ആലപ്പുഴ ജില്ലകളില്‍ ഇതിന്റെ പൈലറ്റ് പ്രോജക്‌ട് നടപ്പാക്കും. കാന്‍സര്‍ സ്‌ട്രാറ്റജിക് ആക്ഷന്‍ പ്ലാനുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെന്നും മന്ത്രി വ്യക്‌തമാക്കി.
തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ പുതിയ പദ്ധതികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 30 വയസിനു മുകളിലുള്ള 1.16 കോടി ആളുകളെ വാര്‍ഷിക ആരോഗ്യപരിശോധനയിലൂടെ സ്‌ക്രീന്‍ ചെയ്യാന്‍ സാധിച്ചതായും അവരില്‍ ഏഴു ലക്ഷത്തിനു മുകളില്‍ ആളുകളില്‍ കാന്‍സര്‍ സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.