ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ ട്രാൻസ് ജെണ്ടർ യുവതിയുടെ ആത്മഹത്യാ ഭീഷണി

0

ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ ട്രാൻസ് ജെണ്ടർ യുവതിയുടെ ആത്മഹത്യാ ഭീഷണി.ആൽ മരത്തിൽ കയറിയാണ് യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത്.ഇന്ന് പുലർച്ചെയായിരുന്നു സംഭവം

അന്നാ രാജു എന്ന യുവതിയാണ് പുലർച്ചെ മുതൽ ആൽമരത്തിൽ കയറിയത്. ഇതര സംസ്ഥാനക്കാരായ ലൈംഗിക തൊഴിലാളികൾ ഇക്കഴിഞ്ഞ 17 ന് അന്നയേയും മറ്റും അക്രമിച്ചിരുന്നു. ഈ കേസിൽ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി.നാലു മണിക്കൂറോളം മരത്തിന് മുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ അന്ന രാജുവിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് താഴെയിറക്കിയത്.

പരാതികൾ സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാൻ ബുധനാഴ്‌ച്ച പുലർച്ചെ സ്റ്റേഷനിലെത്തിയ യുവതി നേരെ ആൽമരത്തിന് മുകളിൽ കയറുകയായിരുന്നു.തന്നെ ആക്രമിച്ച ഇതര സംസ്ഥാന ട്രാൻസ് ജെൻഡർ യുവതികളെ അറസ്റ്റ് ചെയ്യണമെന്ന് താഴെ ഇറങ്ങിയതിന് പിന്നാലെ അന്ന രാജു പൊലീസിനോട് ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ പരാതി പറഞ്ഞപ്പോൾ ആലുവ ഈസ്റ്റ് സ്റ്റേഷനിലെ സിഐ മോശമായി പെരുമാറിയെന്നും ഇവർ ആരോപിച്ചു. അതേ സമയം പരാതിയിൽ രണ്ട് കേസ് നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here