തൃശൂര്‍പൂരം ഇന്ന്‌

0


തൃശൂര്‍: അഴകിന്റെ ചിറകുവിരിച്ചു തൃശൂര്‍പൂരം ഇന്ന്‌. വിശ്വപ്രസിദ്ധമായ പൂരച്ചടങ്ങുകള്‍ ആദ്യന്തം വിസ്‌മയക്കാഴ്‌ച്ചയാണ്‌. യുനസ്‌കോയുടെ ദൃശ്യവിസ്‌മയത്തില്‍ ഇടംപിടിച്ച തൃശൂര്‍പൂരത്തിന്റെ കുടമാറ്റം ഇന്ന്‌ വൈകീട്ട്‌ അഞ്ചിന്‌ തെക്കേ ഗോപുരനടയില്‍.
നാളെ പുലര്‍ച്ചെയാണ്‌ വെടിക്കെട്ട്‌. ഇന്നലെ ഉച്ചയോടെ തെക്കേഗോപുരനട തുറന്ന്‌ നെയ്‌തിലക്കാവമ്മ എഴുന്നള്ളിയതോടെ പൂരത്തിന്റെ വിളംബരമായി. കൊമ്പന്‍ എറണാകുളം ശിവകുമാര്‍ ഗോപുരനട തുറക്കുന്നതു കാണാന്‍ അഭൂതപൂര്‍വമായ ജനക്കൂട്ടമെത്തി.
ഇന്ന്‌ രാവിലെ ഏഴരയ്‌ക്ക്‌ കണിമംഗലം ശാസ്‌താവ്‌ ക്ഷേത്രനഗരിയില്‍ എഴുന്നെള്ളിയെത്തുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. കണിമംഗലംശാസ്‌താവിനു പുറമേ പനമുക്കംപിള്ളി ശാസ്‌താവ്‌, ചെമ്പുക്കാവ്‌, കാരമുക്ക്‌, ലാലൂര്‍, ചൂരക്കോട്ടുകാവ്‌, അയ്യന്തോള്‍, നെയ്‌തലക്കാവ്‌ ഭഗവതിമാരും എഴുന്നള്ളും.

Leave a Reply