തിരുവനന്തപുരം: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വൃദ്ധന്‍ മരണപ്പെട്ടു. വര്‍ക്കല മുട്ടപ്പലം തച്ചോട് കുന്നുവിള വീട്ടില്‍ ഭാനു (65) ആണ് ദാരുണമായി മരണപ്പെട്ടത്. പുന്നമൂട് റെയില്‍വേ ഗേറ്റിനും സ്റ്റാര്‍ തിയേറ്റര്‍ ഗേറ്റിനും നടുവിലാണ് അപകടമുണ്ടായത്.
ട്രെയിനിന്റെ എഞ്ചിനില്‍ കുടുങ്ങിയായിരുന്നു മരണം. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസിന് മുന്നില്‍പ്പെടുകയായിരുന്നു. ട്രെയിന്‍ തട്ടി തെറിച്ചുപോവുകയും എഞ്ചിന്റെ മുന്‍ഭാഗത്തെ കൂര്‍ത്ത കമ്പിയില്‍ തട്ടുകയും ചെയ്തു. വയറ്റിലൂടെ കമ്പി തുളച്ചുകയറി തല്‍ക്ഷണം മരണം സംഭവിച്ചു.
വര്‍ക്കല പൊലീസും അഗ്നിരക്ഷാസേനയും എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം എഞ്ചിനില്‍ നിന്ന് വേര്‍പെടുത്തിയത്. വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോം ആരംഭിക്കുന്ന ഭാഗത്താണ് ട്രെയിന്‍ നിര്‍ത്തിയത്.