വെങ്ങല്ലൂരിൽ നിന്നു കാണാതായ പതിനഞ്ചുകാരിയെ തൊടുപുഴ പൊലീസ് ബംഗാളിൽ കണ്ടെത്തി

0
സുഹൈൽ ഷെയ്‌ഖ്

വെങ്ങല്ലൂരിൽ നിന്നു കാണാതായ പതിനഞ്ചുകാരിയെ തൊടുപുഴ പൊലീസ് ബംഗാളിൽ കണ്ടെത്തി. പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയ ബംഗാൾ ഡോംകാൽ സ്വദേശി സുഹൈൽ ഷെയ്‌ഖിനെ (23) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്‌തു. 23നാണു പെൺകുട്ടിയെ കാണാതായത്.

എസ്ഐ ജി.അജയകുമാർ, ഗ്രേഡ് എസ്ഐ പി.കെ. സലീം, എസ്‍സിപിഒ വിജയാനന്ദ് സോമൻ, സിപിഒ ഹരീഷ് ബാബു, വനിതാ സിപിഒ നീതു കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് ബംഗാളിലെത്തി കുട്ടിയെ കൊണ്ടുവന്നത്.

Leave a Reply