മദ്യത്തില്‍ ‘കടുംവെട്ട്‌ ‘ ബജറ്റില്‍ പ്രഖ്യാപിച്ചതിനെക്കാളും വില കൂടി

0


തിരുവനന്തപുരം: മദ്യത്തിനു ബജറ്റില്‍ പ്രഖ്യാപിച്ചതിനേക്കാളും വിലക്കയറ്റം. 500 രൂപയ്‌ക്കു മേല്‍ വിലയുള്ള മദ്യത്തിന്‌ ബജറ്റില്‍ 20 രൂപയും 1000 രൂപയ്‌ക്ക്‌ മേല്‍ 40 രൂപയുമാണ്‌ സാമൂഹിക സുരക്ഷാ സെസ്‌ എന്ന നിലയില്‍ ബജറ്റില്‍ വില വര്‍ധിപ്പിച്ചത്‌. എന്നാല്‍ ഇതിനെക്കാള്‍ ഉയര്‍ന്ന വിലയാണ്‌ മദ്യത്തിന്‌ ഈടാക്കുന്നത്‌.
500 രൂപയ്‌ക്ക്‌ മുകളിലുള്ള മദ്യത്തിന്‌ 20 രൂപയ്‌ക്കു പകരം 30 രൂപയുടെ വര്‍ധനയാണ്‌ വരുത്തിയിരിക്കുന്നത്‌. 1,000 രൂപയ്‌ക്ക്‌ മുകളിലുള്ളതിന്‌ ബജറ്റില്‍ പ്രഖ്യാപിച്ച 40 രൂപയ്‌ക്ക്‌ പകരം 50 രൂപയുടെ വര്‍ദ്ധനവും രേഖപ്പെടുത്തി. വില്‍പ്പനനികുതി വര്‍ദ്ധനയാണ്‌ വിലവര്‍ധനക്ക്‌ കാരണമായി ബെവ്‌കോ വിശദീകരണം.

Leave a Reply