ഭർത്താവുമായി വഴക്കുണ്ടാക്കി; പിഞ്ചുകുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചുമൂടി

0

ഭർത്താവുമായി വഴക്കുണ്ടാക്കിയതിനെ തുടർന്ന് പിഞ്ചുകുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചുമൂടി. തമിഴ്‌നാട്ടിലെ പുതുച്ചേരിയിലാണ് സംഭവം. കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയതിനെ തുടർന്ന് അമ്മയേയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. പുതുച്ചേരി മൂർത്തിക്കുപ്പത്തുള്ള സംഗീതയും (22) ഭർത്താവ് കുമരേശനുമാണ് (32) അറസ്റ്റിലായത്. 27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

ശ്മശാനത്തിന് സമീപം മൺകൂനകണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ മരിച്ചനിലയിൽ കണ്ടെടുക്കുകയായിരുന്നു. ഭാര്യയും ഭർ്തതാവും തമ്മിലുള്ള വഴക്കിൽ കുട്ടിയുടെ അച്ഛൻ താനല്ലെന്ന് കതിരേശൻ പറഞ്ഞതാണ് പ്രകോപനമായത്. നാടോടിയായി ജീവിക്കുന്ന കുമരേശന്റെ രണ്ടാംഭാര്യയാണ് സംഗീത. ആദ്യഭാര്യ രാജലക്ഷ്മിയെ ഉപേക്ഷിച്ച് സംഗീതയെ വിവാഹം കഴിക്കുകയായിരുന്നു. അടുത്തിടെയാണ് ചെന്നൈയിൽനിന്ന് സംഗീതയുമായി പുതുച്ചേരിയിലേക്ക് താമസം മാറ്റിയത്.

മദ്യപനായ ഇയാൾ സംഗീതയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അച്ഛൻ ഞാനല്ലെന്ന് കതിരേശൻ പറഞ്ഞ ദേഷ്യത്തിൽ കുട്ടിയെ ശ്മശാനത്തിന് സമീപം ജീവനോടെ കുഴിച്ചുമൂടിയെന്നാണ് സംഗീത പൊലീസിന് മൊഴിനൽകിയത്.

ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് മരിച്ച കുട്ടിയെ മറ്റുള്ളവരെ അറിയിക്കാതെ മറവുചെയ്തുവെന്നാണ് സംഗീതയും കുമരേശനും ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് ചോദ്യംചെയ്യലിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.

Leave a Reply