കേരളത്തില്‍ ബിജെപിയില്‍ ചേര്‍ക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറായി; പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം വലിയ ഒഴുക്കാകും- സുരേന്ദ്രന്‍

0


കോട്ടയം: കോട്ടയത്ത് 80 ഓളം കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പ്രമുഖ മതന്യൂനപക്ഷ കുടുംബങ്ങളാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും പത്തനംതിട്ടയിലും നിരവധി പേര്‍ പാര്‍ട്ടിയില്‍ ചേരാനിരിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന് ശേഷം ബിജെപിയിലേക്ക് വലിയ ഒഴുക്ക് തന്നെയുണ്ടാകും. വ്യാപകമായ രീതിയില്‍ ബിജെപിയിലേക്ക് പുതിയ ആളുകളെ ചേര്‍ക്കുന്നതിനുള്ള ക്യാപെയിന്‍ ആലോചിക്കുന്നുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിക്ക് വ്യാപകമായ സ്വീകാര്യതയുണ്ടെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ എല്ലാ ജില്ലകളിലും അത്തരത്തില്‍ ബിജെപിയില്‍ ചേരുന്നവരുടെ പട്ടിക തയ്യാറായിട്ടുണ്ട്. അവരെയെല്ലാം പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വിവിധ പാര്‍ട്ടികളില്‍ നിരാശരായിട്ടുള്ളവരെയാണോ ബിജെപിയിലേക്ക് എത്തിക്കാന്‍ ശ്രമം നടത്തുന്നത് എന്ന ചോദ്യത്തിന് കേരളത്തിന്റെ ഭാവിയെക്കുറിച്ച് നല്ല വീക്ഷണമുള്ളവരെയാണ് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതെന്നും കെ സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു.റബ്ബറിന്റെ വിലയില്‍ അധികം വൈകാതെ മാറ്റം വരും. സംസ്ഥാന സര്‍ക്കാരാണ് റബ്ബര്‍ കര്‍ഷകരെ വഞ്ചിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. റബ്ബറിന്റെ കാര്യത്തില്‍ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply