രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങൾക്ക് സംരക്ഷണമൊരുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ

0

രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങൾക്ക് സംരക്ഷണമൊരുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്ക്, ബിജെപിയുടെ നിശബ്ദ പിന്തുണയുണ്ടെന്ന് സഭകൾ സംശയിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ച ചെയ്തില്ല. ക്രൈസ്തവർക്ക് എതിരായ ആക്രമണത്തിൽ ബിജെപിയുടേത് നിശബ്ദ പിന്തുണയുണ്ടെന്ന് സംശയിക്കുന്നു. അക്രമങ്ങളെ അപലപിക്കാൻ ബിജെപി തയ്യാറാകുന്നില്ല. ബിജെപിയുടെ പ്രീണന നയത്തെ സംശയിക്കുന്നതിൽ കുറ്റം പറയാനാവില്ല. ക്രൈസ്തവർക്കെതിരായ അക്രമങ്ങളിൽ നിന്ന് കേന്ദ്രം സംരക്ഷണം ഒരുക്കണം. സഭ തർക്കത്തിലെ നിയമനിർമ്മാണത്തിലെ ആശങ്ക സർക്കാരിനെ അറിയിച്ചു. കേരളത്തിൽ മതസൗഹാർദ്ദം നിലനിർത്താൻ കൂടുതൽ പ്രവർത്തനം നടത്തുമെന്നും ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ പറഞ്ഞു.

Leave a Reply