മലപ്പുറത്ത് ദുബായിൽ നിന്ന് പാർസലായി കടത്തിയ 6.3 കിലോ സ്വർണം പിടികൂടി

0

മലപ്പുറം മുന്നിയൂരിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്ന് പാർസലായി കടത്തിയ 6.3 കിലോ സ്വർണമാണ് ഡിആർഐ വിഭാഗം പിടികൂടിയത്.പോസ്റ്റ് ഓഫീസ് വഴി കടത്തിയ സ്വർണമാണ് ഇവരിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

തേപ്പുപെട്ടി ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here