വിവാഹച്ചടങ്ങിനിടെ വരന്റെ അടുത്തിരുന്ന് ആകാശത്തേക്ക് വെടിവെച്ച് വധു

0

വിവാഹച്ചടങ്ങിനിടെ വരന്റെ അടുത്തിരുന്ന് ആകാശത്തേക്ക് വെടിവെച്ച് വധു. യുപിയിലെ ഹത്രസ് ജില്ലയിലുള്ള സലംപുർ ഗ്രാമത്തിലാണു സംഭവം. വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെയാണ് സംഭവം. റിവോൾവർ മുകളിലേക്ക് ഉയർത്തി വധു ആഘോഷവെടി വയ്ക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

വധുവും വരനും സ്റ്റേജിൽ കസേരകളിൽ ഇരിക്കുന്നതാണു വിഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത്. തൊട്ടടുത്തു നിൽക്കുന്ന ആൾ വധുവിന്റെ കയ്യിലേക്കു തോക്ക് നൽകുന്നു. തുടർന്നാണു തോക്ക് മുകളിലേക്കുയർത്തി വധു 4 തവണ വെടിയുതിർത്തത്. വിഡിയോ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

The video went #viral while firing pistol bride

The bride fired joy at a guest house in Salempur of Thana #Hathras Junction area

Bride’s video of Harsh firing went viral on #socialmedia

The bride is a resident of village Nagla Sekha of Hasayan police stn area.#UttarPradesh pic.twitter.com/neXrJexBik

— Siraj Noorani (@sirajnoorani) April 8, 2023

LEAVE A REPLY

Please enter your comment!
Please enter your name here