മധ്യവയസ്‌കനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

0

മധ്യവയസ്‌കനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുഴുപ്പിള്ളി കോൺവെന്റ് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ രതീഷ് (ഭാമ രതീഷ് 43 )നെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17ന് ഉച്ചയ്ക്ക് ശേഷം കോൺവെന്റ് റോഡ് സൈഡിൽ ഭാര്യാ സഹോദരനുമായി സംസാരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് സ്‌കൂട്ടറിൽ എത്തിയ പ്രതി സ്‌കൂട്ടറിൽ കരുതിയിരുന്ന കത്തിയെടുത്ത് സജീവിനെ കുത്തിയത്. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ.

നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ സജീവൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഡി വൈ എസ് പി എം.കെ.മുരളിയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എ.എൽ.യേശുദാസ്, സബ് ഇൻസ്‌പെക്ടർമാരായ വി.കെ.ശശികുമാർ, ടി.എസ്.സനീഷ്, എം.അനീഷ്, എ എസ് ഐ കെ.എസ്.സരീഷ് സി പി ഓ വി എം.ദേവഷൈൻ വി എസ്.ലെനീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Leave a Reply