‘മൻ കീ ബാത്തി’ന്റെ നൂറാം എപ്പിസോഡ് ഈ മാസം 30ന്

0

ന്യൂഡൽഹി: ‘മൻ കീ ബാത്തി’ന്റെ നൂറാം എപ്പിസോഡ് ഈ മാസം 30ന് സംപ്രേഷണം ചെയ്യും. ജനങ്ങളുമായുള്ള മനസ്സു തുറന്നുള്ള ആശയ വിനിമയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ഒക്ടോബർ 3ന് ആരംഭിച്ചതാണ് മൻകി ബാത്ത്. ‘സുശക്ത ഭാരതം’ കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന മൻ കി ബാത്ത്, രാജ്യത്തിന്റെ ദേശീയവും ആഗോളതലത്തിലുമുള്ള വിജയങ്ങൾ ഉയർത്തിക്കാട്ടി പൗരന്മാരിൽ അഭിമാനവും ദേശീയതയും വളർത്തുന്നു.

ഇന്ത്യയുടെ പ്രധാനമന്ത്രി ജനങ്ങളിലേക്ക് എത്തിച്ചേരുകയും അവർക്ക് ഊർജവും പ്രചോദനവുമേകുകയും ചെയ്യുന്ന പരിപാടിയാണിതെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ വിഷയങ്ങളിൽ മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം, മാലിന്യ സംസ്‌കരണം, ഊർജ പ്രതിസന്ധി തുടങ്ങി ലോകം അഭിമുഖീകരിക്കുന്ന എല്ലാ വിഷയങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ശുചിത്വഭാരത യജ്ഞം, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, കോവിഡ് വാക്സിനേഷൻ, ഹർ ഘർ തിരംഗ, അമൃത സരോവരം എന്നിങ്ങനെ ക്ഷേമപദ്ധതികളും നയങ്ങളും എല്ലാ തലത്തിലും ജനങ്ങളിലേക്കെത്തിക്കുന്നതിലും സഹായിക്കുന്നു മന്ത്രി ഠാക്കൂർ പറഞ്ഞു.

Leave a Reply