മയക്കുമരുന്ന് ലഹരിയിൽ വീട് കയറി ആക്രമണം; പ്രതി പിടിയിൽ

0

മയക്കുമരുന്ന് ലഹരിയിൽ വീട് കയറി ആക്രമണം നടത്തിയ പ്രതി പിടിയിൽ. മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡിൽ കായിപ്പുറത്ത് വീട്ടിൽ അഷ്‌ക്കർ (26) ആണ് പിടിയിലായത്.

മണ്ണഞ്ചേരി രാരീരം വീട്ടിൽ അതിക്രമിച്ച് കയറി വാൾ കൊണ്ട് വീടിന്റെ കതക് വെട്ടിയ ശേഷം കതക് ചവിട്ടി തുറന്ന് , ഗൃഹനാഥൻ രഘുനാഥൻ നായരെയും ഭാര്യയേയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും വീടിന്റെ ജനൽ ചില്ലുകളും മറ്റും അടിച്ച് പൊട്ടിച്ചശേഷം പ്രതി കടന്നുകളയുകയായിരുന്നു.

പിന്നീട് ബൈക്കിൽ വന്ന ഗിരീഷ് എന്ന യുവാവിനെ തടഞ്ഞു നിർത്തി വാൾ വീശി കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ബൈക്ക് അടിച്ച് തകർത്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനുശേഷം ഒളിവിൽ പോകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply