സംസ്ഥാന വ്യാപക ക്വാറി – ക്രഷർ സമരം പിൻവലിച്ചു. വ്യവസായ മന്ത്രി പി. രാജീവുമായി നടത്തിയ ചർച്ച വിജയം കണ്ടതോടെയാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ക്വാറി ഉടമകളുടെ സംഘടന വ്യക്തമാക്കി.
മുൻനിശ്ചയിച്ച റോയൽറ്റി നിരക്കുകളിൽ മാറ്റമില്ലെന്നും സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ പൂർത്തിയാകുന്നത് വരെ പാസുകൾ ഓഫീസുകളിൽ നിന്ന് നേരിട്ട് നൽകുമെന്നും സർക്കാർ അറിയിച്ചു.