ഉത്സവത്തിൽ ഗാനമേളയിൽ പാട്ട് പാടിയ ശേഷം വിശ്രമിക്കവെ ഗായകൻ പള്ളിക്കെട്ട് രാജ ഹൃദയാഘാതം മൂലം മരിച്ചു

0

ഉത്സവത്തിൽ ഗാനമേളയിൽ പാട്ട് പാടിയ ശേഷം വിശ്രമിക്കവെ ഗായകൻ ഹൃദയാഘാതം മൂലം മരിച്ചു. ഗായകൻ പള്ളിക്കെട്ട് രാജ (രാജു MK) ആണ് മരിച്ചത്. കായംകുളം പത്തിയൂരിൽ വച്ചാണ് സംഭവം. ഉത്സവത്തിൽ ഗാനമേളയ്ക്ക് പാടിയശേഷം വിശ്രമിക്കുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. കോട്ടയം കറുകച്ചാൽ സ്വദേശിയാണ്.

കന്യാകുമാരി സാഗർ ബീറ്റ്സ് ഗാനമേളയിലെ കലാകാരനാണ് പള്ളിക്കെട്ട് രാജ. പ്രോഗ്രാം കഴിഞ്ഞ് വേദിക്ക് മുന്നിലുള്ള കസേരയിൽ ഇരുന്ന് വിശ്രമിക്കുമ്പോൾ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. നേരത്തെ മൂവാറ്റുപുഴ ഏഞ്ചൽ വോയിസിൽ ഗായകനായിരുന്നു. പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനം പാടി ജനഹൃദയങ്ങളിൽ ഇടംപിടിച്ചതോടെയാണ് പള്ളിക്കെട്ട് രാജ എന്ന നാമത്തിൽ അറിയപ്പെട്ട് തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here