തോട്ടി വെച്ച് തോണ്ടി വിളിച്ച് പാപ്പൻ; ആനയെന്നു കരുതി പേടിച്ച് വിറച്ച് മോക്ഷ: ചോറ്റാനിക്കരയിലെത്തിയ മോക്ഷയുടെ വീഡിയോ കാണാം

0

മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. ഇന്നലെ നടി ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനം നടത്തി. അമ്പലമുറ്റത്ത് ആനയെ കണ്ട നടി ഫോട്ടോ എടുക്കാനായി ആനയുടെ അടുത്തെത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആനയെ കാണുന്നത്. ആനയെ കണ്ട കൗതുകത്തിൽ അടുത്തുനിന്നു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം നടി പ്രകടിപ്പിച്ചു.

ആനപ്പേപടി കാരണം അൽപ്പം അകലെ നിന്നാണ് മോക്ഷ ഫോട്ടോ എടുത്തത്. ഇതിനിടെ ആന പാപ്പാൻ തോട്ടിയെടുത്ത് നടിയെ തോണ്ടി വിളിച്ചു. തോണ്ടുന്നത് ആനയാണെന്ന് വിചാരിച്ച മോക്ഷ പേടിച്ചു വിറച്ചുപോയി. ഇതോടെ കൂട്ട ചിരിയായി. ആനയുടെ അരികിൽ വന്ന് നിന്നു ഫോട്ടോ എടുത്തുകൊള്ളൂ എന്നു പറയാൻ വേണ്ടിയായിരുന്നു പാപ്പാൻ തോണ്ടി വിളിച്ചത്. പിന്നീട് മോക്ഷ തന്നെ ആനയുടെ അരികിലെത്തി ഫോട്ടോയ്ക്കു പോസ് ചെയ്യുകയും പതിയെ പതിയെ ആനയെ തൊട്ടു തന്റേ പേടിമാറ്റുകയും ചെയ്തു.

ബംഗാളി നടിയായ മോക്ഷയുടെ ആദ്യ മലയാള ചിത്രമാണ് കള്ളനും ഭഗവതിയും. റിങ്കോ ബാനർജി സംവിധാനം ചെയ്ത കർമ എന്ന ബംഗാളി സിനിമയിലൂടെ ശ്രദ്ധേയായി. ഒരു തമിഴ് സിനിമയിലും നാലു തെലുങ്കു സിനിമകളിലും അഭിനയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here