പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 20 വർഷം തടവും ഒരു ലക്ഷം പിഴയും; ശിക്ഷാ വിധി കിളികൊല്ലൂർ പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ

0


കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ചെന്താപ്പൂര്, ചിറയിൽ വീട്ടിൽ ബഷീർ മകൻ സജീവിന് കൊല്ലം ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷ്യൽ കോടതി തടവ് ശിക്ഷ വിധിച്ചു. പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കുറ്റത്തിനാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്.

കിളികൊല്ലൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ സുകേഷ് രജിസ്റ്റർ ചെയ്ത കേസിൽ കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഗിരീഷ്.എൻ ന്റെ നേതൃത്വത്തിൽ എസ്‌ഐ സ്വാതി, സന്തോഷ്, എഎസ്ഐ സജീല, സി.പിഒ അനിത, സിന്ധു എന്നിവർ അന്വേഷണം നടത്തി റിപോർട്ട് നിശ്ചിത സമയത്തിനുള്ളിൽ കോടതിക്ക് സമർപ്പിക്കുകയായിരുന്നു. വിചാരണ കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിൽ നടക്കുകയും ചെയ്തു.

കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി സ്‌പെഷ്യൽ ജഡ്ജായ രമേശ്കുമാറാണ് പ്രതിയായ സജീവിന് 20 വർഷത്തെ തടവ് ശിക്ഷയും ഒരു ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടർ സരിത ആർ ഹാജരായി.

Leave a Reply