സിക്കിമിലെ നാഥുല അതിർത്തിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ ഏഴുപേർ മരിച്ചു

0

സിക്കിമിലെ നാഥുല അതിർത്തിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ ഏഴുപേർ മരിച്ചു. 11 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ ഗാങ്‌ടോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു. ഇന്നലെ ഉച്ചയൗോടെയാണ് അപകടം ഉണ്ടായത്. മണ്ണിനടിയിൽ അൻപതോളം പേരും ആറ് വാഹനങ്ങളും കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തിൽ തിരച്ചിൽ തുടരുകയാണ്.

കരസേന, ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ, സിക്കിം പൊലീസ് എന്നിവ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നു. ഗാങ്‌ടോക്കിൽ നിന്ന് ജവാഹർലാൽ നെഹ്‌റു റോഡിലൂടെ മഞ്ഞുമലകൾ താണ്ടിയുള്ള യാത്ര വിനോദസഞ്ചാരികൾക്കു ഹരമാണ്. ഈ പാതയിൽ 15-ാം മൈലിനടുത്ത് അപകടം ഉണ്ടായത്. മഞ്ഞുമലയിടിഞ്ഞ് വാഹനങ്ങളും സഞ്ചാരികളും ഗർത്തത്തിലേക്കു പതിക്കുകയായിരുന്നു. 22 പേരെ ഇതിനകം രക്ഷപ്പെടുത്തി. 56 കിലോമീറ്റർ പാതയിൽ പല സ്ഥലങ്ങളിലായി കുടുങ്ങിയ 350 സഞ്ചാരികളെയും 80 വാഹനങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതായി അധികൃതർ അറിയിച്ചു.

മാർച്ച്ഏപ്രിൽ മാസങ്ങളിൽ ഉച്ചതിരിഞ്ഞു മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും ഈ മേഖലയിൽ പതിവാണ്. സാധാരണ 13-ാം മൈലിനപ്പുറത്തേക്കു സഞ്ചാരികളെ കടത്തിവിടാറില്ലെങ്കിലും സാഹസികത ഇഷ്ടപ്പെടുന്നവർ മുകളിലേക്കു പോകാറുണ്ട്. ഇന്നലെ 17-ാം മൈൽ വരെ സഞ്ചാരികളെ അനുവദിച്ചിരുന്നതായി ടൂർ ഓപ്പറേറ്റർമാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here