രണ്ടുരൂപ ഇന്ധനസെസ് ഇന്ന് മുതല്‍ ; ജനത്തെ കാത്തിരിക്കുന്നതു വിലക്കയറ്റഭീഷണി

0


തിരുവനന്തപുരം: പുതിയ നികുതി നിര്‍ദേശങ്ങള്‍ ഇന്ന് പ്രാബല്യത്തില്‍ വരുന്നതോടെ ജനത്തെ കാത്തിരിക്കുന്നതു വിലക്കയറ്റഭീഷണിയും. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഇന്നുമുതല്‍ രണ്ടുരൂപ അധിക സെസ് നിലവില്‍വരും. ഭൂമിയുടെ ന്യായവിലയില്‍ 20% വര്‍ധന, മദ്യവിലവര്‍ധന എന്നിവയും ഇന്ന് പ്രാബല്യത്തിലാകും. ക്ഷേമ പെന്‍ഷനു പണം കണ്ടെത്താന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണു വന്‍പ്രതിഷേധങ്ങള്‍ക്കിടയാക്കിയ ഇന്ധന സെസ്.

മദ്യവിലയില്‍ 10 രൂപയുടെവരെ വ്യത്യാസമുണ്ടാകും. 13 വര്‍ഷത്തിനിടെ അഞ്ചുതവണയാണു ഭൂമിയുടെ ന്യായവില കൂടിയത്. 8% സ്റ്റാമ്പ് ഡ്യൂട്ടിയും 2% രജിസ്‌ട്രേഷന്‍ ഫീസും കൂടിയാകുമ്പോള്‍ പ്രമാണച്ചെലവിലും ആനുപാതികവര്‍ധനയുണ്ടാകും.

നിരക്കുവര്‍ധനയ്ക്കു മുമ്പ് പരമാവധി പേര്‍ രജിസ്‌ട്രേഷന് തയാറായതോടെ കഴിഞ്ഞവര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് ഈമാസം മാത്രം 200 കോടിയോളം രൂപയുടെ അധികവരുമാനമാണു ഖജനാവിലെത്തിയത്. ഭൂനികുതിയും 5% കൂടും. കെട്ടിടനികുതി നിരക്കിലും വിവിധ അപേക്ഷകളുടെ ഫീസ് നിരക്കിലും വര്‍ധന ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും മാര്‍ഗരേഖയുണ്ടാക്കേണ്ടത് തദ്ദേശവകുപ്പാണ്

LEAVE A REPLY

Please enter your comment!
Please enter your name here