കൊട്ടാരവും ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളും ബോളിവുഡ് താരങ്ങളും ; നിതാ അംബാനി 50 ാം ജന്മദിനത്തിന് ചെലവഴിച്ചത് 220 കോടി…!!

0


മുംബൈ: തന്റെ 50 ാം ജന്മദിനത്തില്‍ ബര്‍ത്ത്‌ഡേ ആഘോഷത്തിനായി നിതാ അംബാനി ചെലവഴിച്ചത് 220 കോടിയെന്ന് റിപ്പോര്‍ട്ട്. ലോകത്തുടനീളമുള്ള രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും ബോളിവുഡ് താരങ്ങളും മറ്റും പങ്കെടുത്ത ജന്മദിനാഘോഷം നടന്നത് രാജസ്ഥാനിലെ ഉമെയ്ദ് ഭവന്‍ കൊട്ടാരത്തിലായിരുന്നു. 2013 ലായിരുന്നു കോടികള്‍ പൊടിച്ച ജന്മദിനാഘോഷം നടന്നത്.

രണ്ടു ദിവസം നടന്ന ആഘോഷത്തില്‍ ലോകത്തെ വിവിധ ബിസിനസ് കുടുംബങ്ങള്‍ രാജസ്ഥാനിലേക്ക് പറന്നു. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍, അമീര്‍ഖാന്‍, റാണി മുഖര്‍ജി, കരിഷ്മാ കപൂര്‍ എന്നിവരെല്ലാം ആഘോഷത്തില്‍ പങ്കാളികളായി. 32 ചാര്‍ട്ടേഡ് വിമാനങ്ങളും സെലിബ്രിട്ടികളുടെ പരിപാടികളും വെടിക്കെട്ടുമെല്ലാമായി കെങ്കേമമായിരുന്നു ജന്മദിനാഘോഷം. എ.ആര്‍. റഹ്മാന്റെ സംഗീത പരിപാടി, പ്രിയങ്കാചോപ്രയുടെ കലാപരിപാടിയും ആഘോഷത്തില്‍ അരങ്ങേറി. . ലോകത്തുടനീളമുള്ള 240 ലധികം അതിഥികളാണ് ജന്മദിനാഘോഷത്തില്‍ പങ്കെടുത്തത്.

വേദിയും ഗതാഗത സൗകര്യങ്ങള്‍ ഒരുക്കലും അടക്കമുള്ള കാര്യങ്ങളെല്ലാം കൂട്ടിയാണ് 220 കോടി ചെലവഴിച്ചത്പ്രിയങ്കാചോപ്ര നിക്ക് ജോനാസ് വിവാഹവും ചെലവിന്റെ പേരില്‍ വാര്‍ത്തയില്‍ നിറഞ്ഞതാണ്. നിത അംബാനിയുടെ വിവാഹം നടന്ന ഉമൈദ് ഭവന്‍ കൊട്ടാരത്തിലായിരുന്നു ഈ വിവാഹവും നടന്നത്. ബോളിവുഡ് താരം കിരാരാ അദ്വാനി സിദ്ധാര്‍ത്ഥ മല്‍ഹോത്ര വിവാഹമായിരുന്നു അടുത്തിടെ നടന്ന പണം പൊടിക്കല്‍.

Leave a Reply