പെൺവാണിഭ റാക്കറ്റിനെ വലയിലാക്കി മുംബൈ പൊലീസിന്റെ ക്രൈം ബ്രാഞ്ച് യൂണിറ്റ്

0

മുംബൈയിൽ പെൺവാണിഭ റാക്കറ്റിനെ വലയിലാക്കി മുംബൈ പൊലീസിന്റെ ക്രൈം ബ്രാഞ്ച് യൂണിറ്റ്. 27 കാരിയായ കാസ്റ്റിങ് ഡയറക്ടറും നടിയുമായ ആരതി മിത്തലാണ് അറസ്റ്റിലായത്. പരിശോധനയിലാണ് ആരതി മിത്തലിനെ പൊലീസ് സംഘം കുരുക്കിയത്. ഓഷിവാരയിലെ ആരാധന അപ്പാർട്ടുമെന്റിലാണ് പ്രതിയായ ആരതി താമസിച്ചിരുന്നത്. രണ്ട് പെൺകുട്ടികളെ പൊലീസ് രക്ഷിച്ചു.

റിപ്പോർട്ട് പ്രകാരം സംഭവത്തിന്റെ വീഡിയോ അടക്കമുള്ള തെളിവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായ ആരതി മിത്തൽ സിനിമകളുടെ കാസ്റ്റിങ് ഡയറക്ടറാണെന്നും നടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആരതി പെൺവാണിഭ റാക്കറ്റ് നടത്തുന്നതായി പൊലീസ് ഇൻസ്പെക്ടർ മനോജ് സുതാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അപ്പാർട്ട്‌മെന്റുകൾ കേന്ദ്രീകരിച്ച് പരിശോധന നടന്നത്.

വളരെ തന്ത്രപരമായാണ് ആരതിയെ പൊലീസ് വലയിലാക്കിയത്. രണ്ട് പെൺകുട്ടികളെ ആവശ്യപ്പെടുന്ന ഒരു ഉപഭോക്താവായി പൊലീസ് സംഘം ആരതിയെ സമീപിച്ചു. അതിനായി 60,000 രൂപ വേണമെന്ന് ആരതി ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് എസ്എസ് ബ്രാഞ്ച് ഹോട്ടലിൽ റെയ്ഡ് നടത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു. ആരതി മിത്തലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിട്ടുണ്ട്

Leave a Reply